Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യർ കന്നഡയിലേക്ക് 

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ കന്നട സിനിമയിലേക്ക് ചുവടുവെക്കുന്നതായി റിപ്പോർട്ട്. കലൂസ് മാതാ ഫെയിം യോഗേഷിന്റെ ചിത്രത്തിലൂടെ മഞ്ജു വാര്യർ കന്നഡയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 
അക്കട്ടകട്ട എന്ന ചിത്രത്തിൽ യോഗേഷിന്റെ അമ്മയായി മഞ്ജു വാര്യർ അഭിനയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാഗരാജ് സോമയാജിയാണ് സംവിധാനം. മഞ്ജു വാര്യരുടെ കഥാപാത്രം വളരെ ശക്തമാണെന്നും അവർക്ക് നന്നായി യോജിക്കുന്ന കഥാപാത്രമാണിതെന്നും സംവിധായകൻ പറയുന്നു. 
ധനുഷ് നായകനായ 'അസുരൻ' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം തമിഴിലും മഞ്ജു വാര്യർ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ പച്ചയ്യമ്മ എന്ന കഥാപാത്രത്തിന് വലിയൊരു അംഗീകാരമാണ് ലഭിച്ചത്.

 

Latest News