Sorry, you need to enable JavaScript to visit this website.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക നല്‍കില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ.പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വരുമാനം ശേഖരിക്കുന്നത് ഒരു പരിധിക്ക് താഴെയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുന:നിര്‍ണയിക്കാന്‍ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കുടിശിക നല്‍കാന്‍ നിര്‍വാഹമില്ലെന്നും അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.

അതേസമയം ജിഎസ്ടി നഷ്ടപരിഹാര ഫോര്‍മുല പുന:നിര്‍ണയിക്കാന്‍ ജൂലൈ മാസം ചേരേണ്ടിയിരുന്ന കൗണ്‍സില്‍ ഇതുവരെ വിളിച്ചുചേര്‍ത്തിട്ടില്ല.  സംസ്ഥാനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത എങ്ങിനെ മാറ്റിവെക്കാനാകുമെന്ന് പാര്‍ലമെന്ററി അംഗങ്ങള്‍ സമിതിയില്‍ ചോദ്യമുന്നയിച്ചു.2019-20 സാമ്പത്തിക വര്‍ഷത്തിലെ 13806 കോടി ജിഎസ്ടി നഷ്ട പരിഹാരത്തിന്റെ അവസാന ഗഡു അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
 

Latest News