കല്‍പ്പറ്റ- വയനാട് തവിഞ്ഞാല്‍ വാളാട് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി ഉയര്‍ന്നു. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന പ്രദേശത്ത് 250 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 41 പേര്‍ക്കായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ വലിയ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട് ഈ പ്രദേശം. സമ്പര്‍ക്കമാണ് വൈറസ് ബാധയുടെ കാരണം.
മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കാണ് കോവിഡ് ബാധിച്ചത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രിത മേഖലയാണ്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള രണ്ട് ചുരങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇതുവഴി അനുമതിയുള്ളൂ.