മിയാമി- അമേരിക്കയില്‍ സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിംഗ്‌സില്‍ മലയാളി നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി (26) ആണ് ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ മരിച്ചത്. പ്രാദേശിക സമയം രാവിലെ ഏഴരയോടെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍ ജോയിക്ക് കുത്തേറ്റത്.
നിരവധി തവണ കുത്തേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോറല്‍ സ്പ്രിംഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണ് ഘാതകനെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫിലിപ്പ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.






