ചെന്നൈ- തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ഇവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശിച്ചു.കഴിഞ്ഞദിവസമാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. സിബിഐ കസ്റ്റഡിയിലുള്ള പോലീസുകാരായ മുത്തുരാജ്, മുരുകന് എന്നീ പ്രതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.