മസ്‌കത്ത്- ഗള്‍ഫ് മേഖലയില്‍ യു.എ.ഇക്ക് പിന്നാലെ ഒമാനിലും കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന. തിങ്കളാഴ്ച രാജ്യത്ത് 1559 പേര്‍ക്ക് കോവിഡ് ഭേദമായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 58587 ആയി. ചൊവ്വാഴ്ച 846 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികള്‍ 77904 ആയി. 1904 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 771 പേര്‍ സ്വദേശികളും 75 പേര്‍ വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 402 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.