ദുബായ്- ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡിസംബര്‍ വരെ എല്ലാ അവധി ദിവസങ്ങളിലും രണ്ടു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. അടിയന്തര ആവശ്യങ്ങള്‍ മാത്രമാണ് അവധി ദിനത്തില്‍ പരിഗണിക്കുക.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് എല്ലാ അവധി ദിവസങ്ങളിലും രണ്ട് മണിക്കൂര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോണ്‍സുലേറ്റ് തുറക്കും. രാവിലെ എട്ട് മുതല്‍ 10 വരെയാണ് അടിയന്തര സേവനമുണ്ടാകുക.
പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, വിസ, ലേബര്‍ മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയാണ് ഈ ദിവസങ്ങളിലെ സേവനമെന്ന് അധികൃതര്‍ വ്യക്തമാക്കി.