Sorry, you need to enable JavaScript to visit this website.

അത്ഭുതങ്ങളുടെ അമ്മച്ചിക്കൊട്ടാരം

അമ്മച്ചിക്കൊട്ടാരം

ഹൈറേഞ്ചിൽ 210 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജാക്കന്മാർ പണി കഴിപ്പിച്ച വേനൽക്കാല വസതിയാണ്  അമ്മച്ചിക്കൊട്ടാരം.  നീണ്ടു പരന്നു കിടക്കുന്ന മുറ്റവും വൻ മരങ്ങളും നിറഞ്ഞ ശാന്തമായ അന്തരീക്ഷം. ചുറ്റും കാടും കിളിയൊച്ചകളും ഇടക്ക് വന്നുപൊതിയുന്ന കോടമഞ്ഞും ഇവിടത്തെ മാത്രം സവിശേഷതയാണ്. കുട്ടിക്കാനം മലനിരകളാണ് വേനലിലും കുളിരുമായി തലയുയർത്തി നിൽക്കുന്നത്. ഇന്ദ്രിയം എന്ന ഹൊറർ സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. പക്ഷേ അമ്മച്ചിക്കൊട്ടാരം ഹൈറേഞ്ചിൽ നിന്നും മലയിറങ്ങുന്നത് 'കാർബൺ' എന്ന ഫഹദ്  ഫാസിൽ സിനിമയിലൂടെയാണ്. കാടിന്റെയും നിധിയുടെയും കഥ പറഞ്ഞ സിനിമയുടെ ലൊക്കേഷൻ തേടി നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ചെറു ചാറ്റൽ മഴയിൽ കോടയിൽ മുങ്ങിയ പ്രകൃതിയിൽ കൊട്ടാരം അതിന്റെ പ്രൗഢി കാട്ടി നിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്ന ഒന്നാണ്. പൂമുഖം പിന്നിട്ട് അകത്തു കയറിയാൽ പുറത്തെ ഈ മായിക കാഴ്ച കാണാൻ പറ്റുന്ന വിധത്തിൽ ഗ്ലാസിലാണ് വാതിലും ജനലുകളും തീർത്തിരിക്കുന്നത്. പ്രധാനമായും രണ്ടു വഴികളാണ്. ഒന്നു ഒരു കാട്ടുവഴിയാണ്. ബൈക്കിലൂടെയുള്ള യാത്ര ഹരം പകരുന്നതു തന്നെയാണ്. പക്ഷേ പലപ്പോഴും ആ ഗേറ്റ് അടച്ചിടാറാണ് പതിവ്. മറ്റൊരു വഴി, കുട്ടിക്കാനത്തു നിന്നും ഇടതു തിരിഞ്ഞ് പോകുമ്പോൾ ഇടവഴി കേറി എത്തുന്നത് കൊട്ടാരത്തിന്റെ പിൻവശത്താണ്.

Latest News