Sorry, you need to enable JavaScript to visit this website.

ശാഹിദ്-ദീപിക പ്രണയകഥയില്‍ വില്ലനായി അലാവുദ്ദീന്‍ ഖില്‍ജി; 'പത്മാവതി' ട്രെയ്‌ലര്‍ കാണാം

ഈ വര്‍ഷം ബോളിവൂഡ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി. ശാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പത്മാവതിയുടെ കിടിലന്‍ ട്രെയ്‌ലര്‍ എത്തിയിരിക്കുന്നു. ഈ സിനിമയെ കുറിച്ചു ഇതുവരെ കേട്ടതെല്ലാം സത്യമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ട്രെയിലര്‍. മൂവരുടേതും. ഡിസംബര്‍ ഒന്നിനാണ് പത്മാവതിയുടെ റിലീസ്. യുട്യൂബില്‍ തിങ്കളാഴ്ച റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതുവരെ കണ്ടത് 1.3 കോടി പേരാണ്. 

 

റാണി പത്മിനി ആയി ദീപികയും മഹാറാവല്‍ സിങ് ആയി ശാഹിദും ഇവര്‍ക്കിടയിലെ പ്രണയത്തില്‍ വില്ലനായി അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തിലെത്തുന്ന രണ്‍വീറും മാത്രമാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും ചിത്രം പറയുന്ന ചരിത്രകഥയുടെ ആമുഖം ഇതില്‍ നിന്നും വായിച്ചെടുക്കാം. ഗംഭീര ലുക്കുമായി എത്തുന്ന രണ്‍വീര്‍ പത്മാവതിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പായി. ഖില്‍ജിയുടെ പരുക്കന്‍ കഥാപാത്രത്തെ ഒരു ഡയലോഗ് പോലുമില്ലാതെ ട്രെയിലറില്‍ രണ്‍വീര്‍ ഗംഭീരമാക്കിയിരിക്കുന്നു.

 

അലാവുദ്ധീന്‍ ഖില്‍ജിയുടെ സാമ്രാജ്യവും മഹാറാവല്‍ സിങിന്റെ സാമ്രാജ്യവും തമ്മിലുള്ള യുദ്ധരംഗം രജപുത്രന്മാരുടേയും തുര്‍ക്കികളുടേയും പോരാട്ടവീര്യത്തെ അതിന്റെ ഗാംഭീര്യത്തോടെ തന്നെ ഭന്‍സലി ചിത്രീകരിച്ചിരിക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സിനെ വെല്ലുന്ന രക്തരൂക്ഷിതമായ യുദ്ധമാണ് പത്മാവതിയിലും കാണുക.  

 

 

 

 

Latest News