ദുബായ്- വാഹനം നന്നാക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ഒപ്പം പണി ചെയ്ത ബംഗ്ലാദേശിയും മരിച്ചു.
കൊല്ലം ശൂരനാട് തെക്ക് സ്വദേശി എച്ച്. നിസാര്‍ (48) ആണ് മരിച്ച മലയാളി. റാസല്‍ഖൈമയിലാണ് സംഭവം. ട്രക്കിന്റെ ടയര്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
നിസാറിന്റെ ഭാര്യ ഷീജ. മക്കള്‍: ഹസീന, ഹാസ്മി.