മസ്‌കത്ത്- ഒമാനില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1053 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം. 1729 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഒമ്പത് മരണങ്ങളുണ്ടായി. ഇതോടെ രാജ്യത്തെ മൊത്തം കേസുകള്‍ 77,058 ആയി ഉയര്‍ത്തി. 57,028 പേരാണ് രോഗമുക്തി നേടിയത്.
പുതുതായി 3500 കോവിഡ് പരിശോധ നടത്തിയതായും ഇതുവരെയുള്ള പരിശോധനകള്‍ മൂന്നു ലക്ഷം കവിഞ്ഞതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 300,493 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്. മൊത്തം 393 ആണ് മരണനിരക്ക്. 69 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് കൂടുതല്‍ രോഗികളുള്ളത്. 404 പേര്‍ക്കാണ് ഇവിടെ അസുഖം ബാധിച്ചത്. രണ്ടാമതുള്ള തെക്കന്‍ ബാത്തിനയില്‍ 197 ഉം മസ്‌കത്തില്‍ 108 ഉം പേര്‍ക്ക് പുതുതായി അസുഖം റിപ്പോര്‍ട്ട് ചെയ്തു.