Sorry, you need to enable JavaScript to visit this website.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ശുഭാരംഭം ഡിസ്‌കൗണ്ട് കാമ്പയിൻ

സ്വർണം സുരക്ഷിത നിക്ഷേപം

ആഗോള തലത്തിൽ നിക്ഷേപകരും സെൻട്രൽ ബാങ്കുകളും ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടരുന്നതിനാൽ സ്വർണ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള പ്രയാസകരമായ സാഹചര്യത്തിൽ മൂല്യം കുറയാതെ ഏറ്റവും എളുപ്പത്തിൽ പണമായി മാറ്റാം എന്നുള്ളത് സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. കറൻസി, ഓയിൽ, സ്റ്റോക്ക് മാർക്കറ്റുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളുടെ മൂല്യം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന്റെ മൂല്യം 35% വരെ വർധിച്ചിട്ടുണ്ട്.
സ്വർണമെന്ന ലോഹത്തെ കൂടുതൽ ആകർഷകമാക്കിക്കൊണ്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് കാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടിലൂടെ സ്വർണ, വജ്രാഭരണങ്ങൾ സ്വന്തമാക്കാം. ഇത് ആദ്യമായി ഈ കാമ്പയിനിലൂടെ 18കെ, 22കെ സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 20-50% ഡിസ്‌കൗണ്ടും വജ്രാഭരണങ്ങൾക്ക് 25% വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടൊപ്പം  ആകർഷകമായ വിലയിൽ വാങ്ങാനാവുന്ന 'സ്‌പെഷ്യൽ ബൈ' പ്രൊഡക്ടുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക്  ജി.സി.സിയിൽ എവിടെ നിന്നും വാങ്ങിയ 22കെ സ്വർണാഭരണങ്ങൾ 100% മൂല്യത്തിൽ മാറ്റിവാങ്ങാനുള്ള അവസരവുമുണ്ട്.  ഇതിനു പുറമെ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങൾക്ക് 10% മാത്രം അഡ്വാൻസ്  നൽകി  ബുക്ക് ചെയ്ത തീയതി മുതൽ 30 ദിവസത്തേക്ക് സ്വർണവില വർധനയിൽ നിന്ന് സംരക്ഷണം നേടാം. സ്വർണം വാങ്ങുന്ന സമയത്ത് വില ഉയരുകയാണെങ്കിൽ, ഉപഭോക്താവിന് സ്വർണം ബുക്ക്  ചെയ്ത സമയത്തെ നിരക്ക് ലഭിക്കുകയും അതേസമയം സ്വർണ നിരക്ക് കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങുകയും ചെയ്യാം.
എക്കാലത്തും സ്വീകാര്യതയുള്ളതും മൂല്യം വർധിക്കുന്ന ലൈഫ് സ്‌റ്റൈൽ ഉൽപന്നം എന്ന നിലയിലും ശുഭാരംഭം പ്രൈസ് പ്രോമിസ് കാമ്പയിനിലൂടെ സ്വർണത്തിൽ നിക്ഷേപിക്കുവാനും സമ്പാദ്യം ഉറപ്പാക്കാനും ഏറ്റവും ഉചിതമായ സമയമാണിപ്പോൾ. പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളിലൊന്നായ ഗോൾഡ്മാൻ സാച്ച്‌സിന്റെ പ്രവചനം അനുസരിച്ച് മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളിൽ യഥാക്രമം സ്വർണവില ഒരു ഔൺസിന് 1900 ഡോളർ മുതൽ 2000 ഡോളർ വരെയായിരിക്കും. ഈ പ്രവണത തുടരുമെന്നാണ് ഞങ്ങളും കരുതുന്നത്.  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ഇതാദ്യമായാണ് ഇത് പോലെയൊരു ഡിസ്‌കൗണ്ട് കാമ്പയിൻ.  ഉപഭോക്താക്കൾക്ക് സ്വർണത്തിൽ നിക്ഷേപങ്ങൾ നടത്തുവാൻ ഇത് ഉപകരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. അവിശ്വസനീയമായ ശേഖരവും ആകർഷകമായ വിലയും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് കഴിഞ്ഞ മൂന്ന് മുതൽ ഒൻപത് മാസങ്ങളിലായി പല സെൻട്രൽ ബാങ്കുകളും സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് തുടരുകയും കൈവശമുള്ള സ്വർണ ശേഖരം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കുന്നതിന് ശ്രദ്ധേയമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. തുർക്കി കൈവശമുള്ള സ്വർണ ശേഖരം 109% ഉയർത്തി 805.9 ടണ്ണായും യു.എ.ഇ കൈവശമുള്ള സ്വർണ ശേഖരം 104% വർധിപ്പിച്ച് 31.5 ടണ്ണായും ഉയർത്തി. ഇന്ത്യ 47 ടണ്ണും റഷ്യ 60 ടണ്ണും വാങ്ങിയതോടെ അവരവരുടെ കൈവശമുള്ള സ്വർണ ശേഖരം യഥാക്രമം 665 ടണ്ണായും 2301 ടണ്ണായും ഉയർന്നു.
ബ്രാൻഡ് അവതരിപ്പിക്കുന്ന പ്രത്യേകവും ഉപഭോക്താക്കൾ ഏറെ ഉറ്റുനോക്കുന്നതുമായ ഈ കാമ്പയിനിൽ അത്യാകർഷകവും അതുല്യവുമായ ട്രെൻഡുകളിലുള്ള സ്വർണ  വജ്രാഭരണങ്ങൾ ആണ് ഉപഭോക്താക്കളുടെ അഭിരുചികൾക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകി ഒരുക്കിയിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വിവിധ ബ്രാൻഡുകളായ മൈൻ ഡയമണ്ട്‌സ്, ഇറ  അൺകട്ട് ഡയമണ്ട് ജ്വല്ലറി, പ്രെഷ്യ  ജം ജ്വല്ലറി, ഡിവൈൻ  ഇൻഡ്യൻ ഹെറിറ്റേജ് ജ്വല്ലറി, എത്ത്‌നിക്‌സ്  ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനർ ജ്വല്ലറി തുടങ്ങിയവ ഈ കാമ്പയിന്റെ ഭാഗമാണ്. ഈ ഓഫർ  2020 ഓഗസ്റ്റ് 8 വരെ ലഭ്യമാണ്.
 

Latest News