കല്‍പ്പറ്റ- വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവെക്കുന്നു. നാല്പത് പേര്‍ക്കാണ് ഈ പ്രദേശത്ത് പനി ലക്ഷണങ്ങളുള്ളത്. അതുകൊണ്ട് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാളുടെ വീട്ടില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.
ഇതിന് ശേഷം പ്രദേശത്തുള്ളവരില്‍ എട്ട് പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്നാണ് ഇവരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇവരില്‍ ഏഴ് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മരണാന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ അടുത്ത ദിവസം നടന്ന വിവാഹ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.തവിഞ്ഞാല്‍ കോവിഡ് ക്ലസ്റ്ററാക്കിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.