ഭാര്യയുമായി വഴക്ക്, ഒരു വയസുകാരിയായ മകളെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്

ന്യൂദല്‍ഹി-ഭാര്യയുമായുള്ള വഴക്കിമിടെ 13 മാസം മാത്രം പ്രായമായ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്.  നോയിഡയിലെ സെക്ടര്‍ 22 ലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഭാര്യയും ഭര്‍ത്താവും തമ്മിള്ള വഴക്ക് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് 28 കാരനായ ജംഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.നോയിഡയിലെ സെക്ടര്‍ 22ലാണ് ബിഹാര്‍ സ്വദേശികളായ ജംഷാദും ഭാര്യ ഗുലാഫ്‌സയും മകളും താമസിച്ചിരുന്നത്. ദിവസക്കൂലിയ്ക്ക് പല ജോലികള്‍ ചെയ്യുന്നവരാണ് ഇവര്‍. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം വാക്കു തര്‍ക്കം വലിയ വഴക്കിലേക്ക് നീങ്ങി. ഈ സമയം കുഞ്ഞ് ഗുലാഫ്‌സയുടെ മടിയില്‍ ഇരിയ്ക്കുകയായിരുന്നു. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുഞ്ഞിനെ ബലമായി എടുത്ത ജംഷാദ് ഗുലാഫ്‌സയ്ക്ക് നേരെ എറിഞ്ഞു. കുട്ടി തെറിച്ചു വീണത് തറയിലേയ്ക്കായിരുന്നു.ഇതോടെ കുഞ്ഞിന്റെ തലയില്‍ ഗുരുതരമായ പരിക്കേറ്റു, ശബ്ദം കേട്ട ഓടിയെത്തിയ അയല്‍ക്കാരും ഇവിടെ ഉണ്ടായിരുന്ന നിതാരി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും പ്രാഥമിക ചികിത്സ നല്‍കി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ കുഞ്ഞ് മരിയ്ക്കുകയായിരുന്നു. നാട്ടുകാരാണ് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്.
 

Latest News