കെ.എം.സി.സി  പ്രവർത്തകൻ ഹായിലിൽ  വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ- കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സലാം ബംബ്രാണ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സലാം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കുമ്പള ബംബ്രാണ സ്‌കൂളിന് സമീപം ഫാത്തിമ മൻസിലിൽ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. നാലു മാസം മുൻപ് നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങിയതായിരുന്നു. ഭാര്യ: മുന ഷിഫ. സഹോദരങ്ങൾ: സാബിദ്, ഷംസീന, സഫാന. മയ്യിത്ത് ഹായിലിൽ മറവ് ചെയ്യും.
 

Latest News