കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി

അബുദാബി- കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബുദാബിയില്‍ തുടങ്ങി. 20 രാജ്യങ്ങളില്‍നിന്നുള്ള 10,000ത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയില്‍ രാജ്യം വിട്ടുപോകാന്‍ പാടില്ല.

ഇതിനിടയില്‍ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടര്‍ പരിശോധനക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.

ചരിത്ര ദൗത്യത്തിന്റെ ഭാമാകാന്‍ താല്‍പര്യമുള്ള 18നും 60നും ഇടയില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരുമായവര്‍ www.4humantiy.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ പറഞ്ഞു. ചൈനയിലെ നാഷണല്‍ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിം് ഗ്രൂപ്പും ചേര്‍ന്നാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

 

Latest News