ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 25 മുതല്‍

ദുബായ്- കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അറുതി വന്നതോടെ ദുബായിലെ ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 25ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 25 ആഴ്ച (ആറുമാസത്തോളം) നീളുന്ന ആഗോളഗ്രാമ കാഴ്ചകള്‍ ആസ്വാദകര്‍ക്ക് പുതിയ വിരുന്നാകും.
കലാ സാംസ്‌കാരിക വാണിജ്യ വിപണന വിനോദ സഞ്ചാര മേഖലകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന, മധ്യപൂര്‍വ ദേശത്ത ഏറ്റവും വലിയ കാഴ്ചാ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 25–ാം വര്‍ഷികാഘോഷമാണ് നടക്കുക.
വിനോദത്തിനും ഷോപ്പിംഗിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളും കലാ–കായിക വിനോദങ്ങളുമെത്തുന്നു. 2021 ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാന്‍ 15 ദിര്‍ഹം മാത്രമാണ് ഫീസ്.

 

Latest News