വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് 34 വിമാനങ്ങള്‍

ദുബായ്- കോവിഡ് പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ എത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസിന്റെ അഞ്ചാം ഘട്ടത്തില്‍ യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് 34 വിമാനങ്ങള്‍. ആകെ 105 വിമാനങ്ങളാണ് പറക്കുക. മേയ് ആറിന് വന്ദേഭാരത് മിഷന്‍ പദ്ധതി ആരംഭിച്ച ശേഷം ആകെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് യു.എ.ഇയില്‍നിന്നുള്ള സര്‍വീസുകള്‍.

ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും.  അബുദാബിയില്‍നിന്ന് 31 വിമാനങ്ങളും. വിമാന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസ് കാലാവധി അവസാനിച്ചെങ്കിലും സര്‍വീസ് നീട്ടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News