ആറ് കിമീ ന് 9200 രൂപ കൂലി; കൊല്‍ക്കത്തയില്‍ ആംബുലന്‍സില്‍ നിന്ന് കോവിഡ് രോഗികളെ ഇറക്കിവിട്ടു

കൊല്‍ക്കത്ത- കൊല്‍ക്കത്തയില്‍ കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് അമിത നിരക്ക് നല്‍കാത്തതിന് അമ്മയെയും മക്കളെയും ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടു. ഒമ്പത് മാസവും ഒമ്പത് വയസും പ്രായമുള്ള മക്കളുമായി ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സില്‍ കയറിയപ്പോഴാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയില്‍ കഴിയുന്ന മക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേതുടര്‍ന്ന് ആറ് കി.മീ മാത്രം ദൂരമുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാനായി പിതാവ് ആംബുലന്‍സ് വിളിച്ചു. എന്നാല്‍ കൂലിയായി 9200 രൂപ വേണമെന്ന് ഡ്രൈവര്‍ വാശിപ്പിടിക്കുകയും ആംബുലന്‍സില്‍ നിന്ന് ഭാര്യയെയും മക്കളെയും ഇറക്കിവിടുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇടപെട്ട് രണ്ടായിരം രൂപ വാടകയായി നല്‍കാന്‍ ധാരണയാവുകയായിരുന്നു.
 

Latest News