ലൈലാ അഫ്‌ലാജ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി നെല്ലൂന്നി സ്വദേശി കരോന്നുമ്മല്‍ അബ്ദുല്‍ ഖാദറാണ് (52) മരിച്ചത്.
കോവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലായിരുന്ന ഖാദറിനെ ജൂലൈ 17 നാണ് അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഞായറാഴ്ച റിയാദ് ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് പുലര്‍ച്ചെ മരണം സംഭവിച്ചത്.
ലൈലാ അഫ്‌ലാജില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. 20 വര്‍ഷത്തിലേറെയായി സൗദിയിലുണ്ട്. ഭാര്യ: ഫൗസിയ.
തുടര്‍ നടപടികള്‍ക്കായി ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ മുഹമ്മദ് രാജ്, അശ്‌റഫ് പന്നൂര്‍, നാസര്‍ കൊടുവള്ളി എന്നിവര്‍ രംഗത്തുണ്ട്.