പാലക്കാട്- കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്‍. ഷൊര്‍ണൂര്‍ സ്വദേശി സിആര്‍ ജിത്തുകുമാറാണ് ക്വാറന്റൈനിലിരിക്കെ ആത്മഹത്യ ചെയ്തത്. ബാങ്ക് സുരക്ഷാ ജീവനക്കാരനായ ജിത്തുകുമാറിന് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്.എന്നാല്‍ ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച കേരളത്തില്‍ കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വര്‍ഗീസ്(71) മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71) കാസര്‍ഗോഡ് കുമ്പള അരീക്കാട് സ്വദേശി അബ്ദുല്‍ ഖാദര്‍ (71) എന്നിവരാണ് മരിച്ചത്.






