Sorry, you need to enable JavaScript to visit this website.

ബാബു ആന്റണിയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ  സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം ലൂയിസ്

കൊച്ചി-ബാബു ആന്റണി മുഖ്യവേഷത്തിലെത്തുന്ന ചിത്രം പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ചിത്രത്തിലേക്ക് ക്ഷണിച്ചത് താരം നന്ദിയും അറിയിച്ചിട്ടുണ്ട്.
ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ലൂയിസ് അഞ്ച് ചിത്രങ്ങളുടെ നിര്‍മാതാവായും സംവിധായകനായും വേഷമിട്ടുണ്ട്. ഡെന്നിസ് ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാഗളൂര്‍, കാസര്‍ഗോഡ്, കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഡ്രഗ് ഡീലുകളുടെ കഥ പറയുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
 

Latest News