ബാലു കിരിയത്ത് ബഷീര്‍ പുരസ്‌കാര ജൂറി ചെയര്‍മാന്‍

കുവൈത്ത് സിറ്റി-  ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) കുവൈത്ത് നല്‍കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന്റെ ഒമ്പതാമത് ജേതാവിനെ കണ്ടെത്തുന്നതിനായുള്ള ജൂറിയെ തെരെഞ്ഞെടുത്തു. ഗാനരചയിതാവും, സംവിധായകനുമായ ബാലുകിരിയത് ചെയര്‍മാനായിട്ടുള്ള ജൂറിയില്‍ കഥാകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, സാഹിത്യകാരനും, സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവരും അംഗങ്ങളാണ്.

സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖപ്രതിഭകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പ്രശസ്തി പത്രവും ശില്‍പവും, ഇരുപത്തയ്യായിരം  രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാര ജേതാവിനെ സെപ്റ്റംബര്‍  അവസാനവാരം പ്രഖ്യാപിക്കാം.

 

Latest News