മസ്‌കത്ത് - ബൗശര്‍ വിലായത്തില്‍ മല ഇടിഞ്ഞ് കാണാതായ രണ്ട് വിദേശി തൊഴിലാളികളും മരിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതുവിഭാഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് മല ഇടിഞ്ഞുവീണ് ഇവര്‍ക്ക് മുകളിലേക്ക് മണ്ണ് പതിച്ചത്.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ 10 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ഏഷ്യന്‍ രാജ്യക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.