Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗള്‍ഫില്‍ കൊറോണ കേസുകള്‍ ആറു ലക്ഷം കവിഞ്ഞു; മരണം 4,147

റിയാദ് - ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ഇതുവരെ 6,09,196 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. ഗള്‍ഫില്‍ കൊറോണ ബാധിച്ച് 4,147 പേര്‍ മരണപ്പെടുകയും ചെയ്തു. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചതും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും സൗദിയിലാണ്. സൗദിയില്‍ ഇതുവരെ 2,64,973 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 2,703 പേര്‍ മരണപ്പെട്ടു.

രണ്ടാം സ്ഥാനത്ത് ഖത്തര്‍
കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഖത്തറില്‍ ആകെ 1,09,036 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൂട്ടത്തില്‍ 164 പേര്‍ മരണപ്പെട്ടു. 1,05,750 പേരുടെ അസുഖം ഭേദമായി. 3,122 പേര്‍ ചികിത്സയിലാണ്. ഇക്കൂട്ടത്തില്‍ 98 പേരുടെ നില ഗുരുതരമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറില്‍ 398 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 330 കൊറോണ രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.  

ഒമാന്‍

ഒമാനില്‍ ആകെ 74,858 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഒമാനില്‍ 1,067 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമാനില്‍ 371 കൊറോണ രോഗികള്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 12 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊറോണ രോഗികളില്‍ 54,061 പേര്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിട്ടു. 20,426 പേര്‍ ചികിത്സയിലാണ്. ഇക്കൂട്ടത്തില്‍ 167 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

കുവൈത്ത്‌

രോഗികളുടെ എണ്ണത്തില്‍ കുവൈത്താണ് നാലാം സ്ഥാനത്ത്. കുവൈത്തില്‍ ഇതുവരെ 63,309 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  53,607 പേര്‍ രോഗമുക്തരായി. 9,273 പേര്‍ ചികിത്സയിലാണ്. ഇക്കൂട്ടത്തില്‍ 123 പേരുടെ നില ഗുരുരതരമാണ്. കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 684 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും നാലു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. കുവൈത്തില്‍ ആകെ 429 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 422 പേര്‍ കുവൈത്തികളും 262 പേര്‍ വിദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍സനദ് പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തില്‍ കൊറോണ സംശയിച്ച് 3,909 പേര്‍ക്ക് പരിശോധനകള്‍ നടത്തി. രാജ്യത്ത് ഇതുവരെ 4,83,320 കൊറോണ പരിശോധനകളാണ് നടത്തിയത്.

യു.എ.ഇ

യു.എ.ഇയില്‍ ആകെ 58,562 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 343 പേര്‍ മരണപ്പെടുകയും 51,628 പേരുടെ അസുഖം ഭേദമാവുകയും ചെയ്തു. യു.എ.ഇയില്‍ 6,591 കൊറോണ രോഗികളാണ് ചികിത്സയിലുള്ളത്. യു.എ.ഇയില്‍ കൊറോണ രോഗികളില്‍ ആരുടെയും നില ഗുരുതരമല്ല. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ 313 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 393 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് പുതുതായി കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്റൈന്‍

ആറു ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബഹ്‌റൈനിലാണ്. ഇവിടെ ആകെ 38,450 പേര്‍ക്കു മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 34,826 പേരുടെ അസുഖം ഭേദമായി. 137 പേര്‍ മരണപ്പെട്ടു. 3,495 പേര്‍  ചികിത്സയിലാണ്. രോഗികളില്‍ 48 പേരുടെ നില ഗുരുതരമാണ്. ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു കൊറോണ രോഗി മരണപ്പെട്ടു. രാജ്യത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News