Sorry, you need to enable JavaScript to visit this website.

മഹാമാരിയുടെ കാലത്തെ ഗെയിംസുകൾ

2019 ൽ ആഘോഷത്തോടെ ഒരു വർഷ കൗണ്ട്ഡൗൺ നടത്തിയപ്പോൾ. എല്ലാം വൃഥാവിലായി. 2021 ജൂലൈ 23 ലേക്ക് നീട്ടിവെച്ചിരിക്കുകയാണ് ഗെയിംസ്. കഴിഞ്ഞ ദിവസം വീണ്ടും ഒരു വർഷ കൗണ്ടഡൗൺ നടത്തി. ആളും ആഘോഷവുമില്ലാതെ.

മഹാമാരി പടരുന്നതിനിടയിൽ ഒളിംപിക്‌സ് മാമാങ്കം നടത്തുന്നതിന്റെ ധർമസങ്കടത്തിലാണ് കായിക ലോകം. എന്നാൽ ഇതാദ്യമായല്ല മഹാമാരി പടരുന്നതിനിടയിൽ ഒളിംപിക്‌സ് നടത്തേണ്ടി വരുന്നത്. 2021 ൽ ഒളിംപിക്‌സ് നടക്കുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നടക്കുമെങ്കിൽ അത് കൊറോണക്കു മേൽ മനുഷ്യരാശിയുടെ വിജയമായി വാഴ്ത്തപ്പെടും. 

 

മഹാമാരി പടരുന്നതിനിടയിൽ ഒളിംപിക്‌സ് മാമാങ്കം നടത്തുന്നതിന്റെ ധർമസങ്കടത്തിലാണ് ടോക്കിയോയും ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയും. എന്നാൽ ഇതാദ്യമായല്ല മഹാമാരി പടരുന്നതിനിടയിൽ ഒളിംപിക്‌സ് നടത്തേണ്ടി വരുന്നത്. എന്നാൽ മഹാമാരിയുടെ പേരിൽ ഒളിംപിക്‌സ് നീട്ടിവെക്കേണ്ടി വന്നത് ആദ്യമായാണ്. 


ജപ്പാൻ അവസാനം ഒളിംപിക്‌സ് നടത്തിയത് 1998 ലാണ്, നഗാനോയിലെ ശീതകാല ഒളിംപിക്‌സ്. അന്ന് പ്രദേശത്ത് പകർച്ചവ്യാധി പടരുന്നുണ്ടായിരുന്നു. നഗാനോയിലെ 1500 ഓളം കുട്ടികൾ പനി പടർന്ന് കിടപ്പിലായി. ഗെയിംസുമായി ബന്ധപ്പെട്ട 200 ഓളം പേരിലേക്ക് രോഗം വ്യാപിച്ചു. നോർവീജിയൻ സ്പീഡ്‌സ്‌കെയ്റ്റർ ആദ്‌നെ സോന്ദ്രാലിനും പനി പിടിച്ചു. 1000 മീറ്ററിൽ ഡബ്ൾ നേടാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ജർമൻ ഫിഗർസ്‌കെയ്റ്റിംഗ് മെഡൽ പ്രതീക്ഷയായ താന്യ സെവ്‌സെങ്കൊ പകർച്ചവ്യാധി ഭയന്ന് പിന്മാറി. ധാരാളം വെള്ളം കുടിക്കാൻ ഐ.ഒ.സി അത്‌ലറ്റുകളെ ഉപദേശിച്ചു. ആ സമയത്ത് ചൈനയിൽ പക്ഷിപ്പനിയും പടരുന്നുണ്ടായിരുന്നു.


2016 ലെ അവസാന ഒളിംപിക്‌സ് ബ്രസീലിലെ റിയോഡിജനീറോയിൽ നടന്നത് സികാ വൈറസ് പടരുന്ന കാലത്താണ്. കൊതുകിൽനിന്ന് പകരുന്നതായിരുന്നു ഈ വൈറസ്. ഗർഭിണികളെയാണ് കാര്യമായി ബാധിച്ചത്. നവജാത ശിശുക്കളിൽ മസ്തിഷ്‌കപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു ഈ വൈറസ്. 2015 ൽ കണ്ടെത്തിയ ഈ വൈറസ് 15 ലക്ഷത്തോളം പേരിലേക്ക് പടർന്നു. പ്രത്യേകിച്ചും ബ്രസീലിൽ. ഒളിംപിക്‌സിനെത്തുന്നവരിൽനിന്ന് ഈ വൈറസ് ലോകമെങ്ങും പടരുമെന്ന ആശങ്കയുണ്ടായി. ചില പ്രമുഖ ടെന്നിസ് താരങ്ങളും ലോക ഒന്നാം നമ്പർ റോറി മക്ൾറോയ് ഉൾപ്പെടെ ചില ഗോൾഫ് കളിക്കാരും വിട്ടുനിന്നു. എന്നാൽ ആശങ്ക അസ്ഥാനത്തായി. ഗെയിംസ് കാലത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സ് അരങ്ങേറിയത് 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധിക്കിടെയാണ് -ഹോങ്കോംഗ് ഫ്‌ളൂ. ഏഷ്യയിൽ എമ്പാടും വ്യാപിച്ച ഈ രോഗം 1968 ൽ അമേരിക്കൻ വൻകരയിലുമെത്തി. ഒരു കോടിയോളം പേരാണ് മരിച്ചത്. എന്നാൽ ഗെയിംസിന് അത് കാര്യമായ കോട്ടമുണ്ടാക്കിയില്ല. 


ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി സ്പാനിഷ് ഫഌ ആയിരുന്നു. അഞ്ചു കോടി പേർ മരണപ്പെട്ട ഈ മഹാമാരിയുടെ കാലത്താണ് 1920 ൽ ആന്റ്‌വേർപ് ഗെയിംസ് അരങ്ങേറിയത്. ഒന്നാം ലോക യുദ്ധത്തിനു ശേഷം മനുഷ്യരാശിയുടെ തിരിച്ചുവരവായാണ് ആ ഗെയിംസ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ 1914-18 കാലഘട്ടത്തിലെ ഒന്നാം ലോക യുദ്ധത്തിൽ മരിച്ചവരുടെ അഞ്ചിരട്ടി സ്പാനിഷ് ഫഌ കാരണം മരണപ്പെട്ടു. 
2021 ൽ ഒളിംപിക്‌സ് നടക്കുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നടക്കുമെങ്കിൽ അത് കൊറോണക്കു മേൽ മനുഷ്യരാശിയുടെ വിജയമായി വാഴ്ത്തപ്പെടും. 

 

Latest News