ന്യൂദല്‍ഹി- കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു.വസ്തുതകള്‍ പരിശോധിക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. തനിക്ക് എതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.
കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹരജിയില്‍ അവകാശപ്പെട്ടു.അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഹരജിയില്‍ തീരുമാനമെടുക്കരുതെന്ന് സര്‍ക്കാരും കന്യാസ്ത്രീയും കോടതിയില്‍ ആവശ്യപ്പെട്ടു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.