പാലക്കാട്- വാളയാര്‍ കഞ്ചിക്കോട് ഗവ. ഹൈസ്‌കൂളില്‍ നടത്തിയ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ (കിം) ഇന്‍വിജിലേറ്ററായിരുന്ന അധ്യാപികക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ മകള്‍ക്കും ഭര്‍ത്താവിനും രോഗം ബാധിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജൂലൈ 16ന് നടന്ന പരീക്ഷ നിരവധി വിദ്യാര്‍ഥികള്‍ എഴുതിയിരുന്നു.
അധ്യാപികയുണ്ടായിരുന്ന ക്ലാസ് മുറിയില്‍ രാവിലെയും വൈകീട്ടുമായി നാല്‍പതോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്‌കൂളിലെ ഇരുപതോളം അധ്യാപകരും നിരീക്ഷണത്തിലാണ്. അധ്യാപികക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അവിടെ പരീക്ഷ എഴുതിയവരെയും ജോലിക്കെത്തിയവരെയുമടക്കം കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കേണ്ടിവരും.






