ദുബായ്- കോവിഡ് 19 ഭേദമാകുന്നവരുടെ എണ്ണത്തില്‍ യു.എ.ഇയില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 261 പോസിറ്റീവ് കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 387 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഒരാള്‍ മരിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി താഴുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 87.22 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആഗോള തലത്തില്‍ ഇത് 60.4 ശതമാനമാനമാണ്.
വൈറസിനെ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫുജൈറയിലും റാസല്‍ഖൈമയിലും സൗജന്യ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഷാര്‍ജയിലും സമാന പരിശോധനയുണ്ട്.