രാമക്ഷേത ഭൂമി പൂജ: ബാബരി കേസ് പ്രതികളേയും മുന്‍ ചീഫ് ജസ്റ്റിസിനേയും പങ്കെടുപ്പിക്കണമെന്ന് ആവശ്യം

ലഖ്‌നൗ- ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളേയും രാമക്ഷേത്ര ഭൂമി പൂജക്ക് ക്ഷണിച്ച് ആദരിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ നേതാവ്.

കേസിലെ പ്രധാനപ്രതികളിലൊരാളായ ഹിന്ദു ധര്‍മ സേനാ അധ്യക്ഷന്‍ സന്തോഷ് ദുബെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഓഗസ്റ്റ് അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിലേക്ക് നാല് ശങ്കരാചാര്യന്മാരെ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തുവന്നു.

ഗൊഗോയിയെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കണമെന്ന് ശിവസേന മുഖപത്രമായ സാംന ആവശ്യപ്പെട്ടു. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ ശിവസേനാ പ്രവര്‍ത്തകര്‍ മുഖ്യപങ്കുവഹിച്ചവരാണെന്നും അവര്‍ അനുമോദനം അര്‍ഹിക്കുന്നുവെന്നും പത്രം പറഞ്ഞു.

 

Latest News