ബേപ്പൂരില്‍ മത്സ്യബന്ധന തൊഴിലാളിക്ക് കോവിഡ്; തുറമുഖം അടച്ചിടും

കോഴിക്കോട്- ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മുപ്പത് പേരോട് ക്വാറന്റൈനില്‍ പോകാനും മത്സ്യബന്ധന തുറമുഖം അടച്ചിടാനും കോഴിക്കോട് നഗരസഭ ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. ചാലപ്പുറത്ത് ആന്റിജന്‍ പരിശോധനയില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ അടക്കം പത്ത് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

സമ്പര്‍ക്കമാണ്  രോഗകാരണമെന്നാണ് വിലയിരുത്തല്‍. സമ്പര്‍ക്കമൂലമുള്ള വൈറസ് ബാധ കൂടുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയില്‍ നിലനില്‍ക്കുന്നത്. പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

Latest News