Sorry, you need to enable JavaScript to visit this website.

ബലി പെരുന്നാള്‍: യു.എ.ഇയില്‍ നാലു ദിവസം അവധി

ദുബായ്- ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൡ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ച് യു.എ.ഇ. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈ 31നാണ് ബലി പെരുന്നാള്‍.

സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം. പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

 

Latest News