Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല

ദുബായ്- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് മടങ്ങുന്ന യാത്രക്കാരില്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന ബാധകമാക്കില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്. കോവിഡ് സ്ഥിരീകരിക്കാനുള്ള പി.സി.ആര്‍ ടെസ്റ്റില്‍നിന്ന് കുട്ടികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. ഈ ആനുകൂല്യം യു.എ.ഇ എല്ലാ എമിറേറ്റുകളിലും ലഭ്യമാകും.
യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിന് മുമ്പ് അംഗീകൃത ലബോറട്ടറിയില്‍നിന്ന് കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഈ നിബന്ധനയില്‍നിന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്- എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ക്കായി തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

 

Latest News