പുല്ലുവിളയില്‍ കോവിഡ് ബാധിതയുടെ സംസ്‌കാര ചടങ്ങുകളില്‍ നിരവധി പേര്‍; അധികൃതര്‍ ആശങ്കയില്‍

തിരുവനന്തപുരം- പുല്ലുവിളയില് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് നിരവധിയാളുകള്‍. പുല്ലുവിള സ്വദേശിനി പി പി വിക്ടോറിയയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നിരവധിയാളുകളാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് എത്തിയിരുന്നത്. ഇവരുടെ മരണശേഷമാണ് കോവിഡ് പരിശോധനാഫലം ലഭിച്ചിരുന്നത്. കോവിഡ് ബാധിതയായിരുന്നുവെന്ന വിവരം ലഭിച്ചതോടെ അധികൃതര്‍ ആശങ്കയിലാണ്. ജൂലൈ 19ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

ഇതില്‍ ധാരാളം പേര്‍ വരികയും ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയൊക്കെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കേണ്ട ഗതികേടിലാണ് അധികൃതര്‍. വിക്ടോറിയയുടെ മരണശേഷം ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സാമ്പിള്‍ പരിശോധനക്ക് ശേഷം വിട്ടുതരാമെന്നും കോവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ വാശിപ്പിടിച്ച് മൃതദേഹം ആശുപത്രിയില്‍ നിന്ന് വാങ്ങുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
 

Latest News