യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കോവിഡ്

ന്യൂദല്‍ഹി- യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ചിട്ടുള്ള ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷര്‍ജീല്‍ ഗുവാഹതിയില്‍ തന്നെ തുടരും. ഷര്‍ജീല്‍ ഇമാമിനെ ദല്‍ഹിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഡല്‍ഹി പോലീസ് ഗുവാഹതിയിലെത്തിപ്പോഴാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. യു.എ.പി.എ ചുമത്തിയ കേസില്‍ ഐ.പി.സി 153, 124, 505 എന്നീ വകുപ്പുകളിലാണ് ഷര്‍ജീലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 28നാണ് ഷര്‍ജീല്‍ ഇമാം ദല്‍ഹി പൊലീസില്‍ കീഴടങ്ങിയത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജില്‍ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
 

Latest News