മണിരത്‌നം ഒരുക്കുന്ന വെബ് സീരീസില്‍ ഫഹദ് ഫാസിലും

ചെന്നൈ-ഫിലിംമേക്കര്‍ മണിരത്‌നം പുതിയ വെബ് സീരീസിന് തുടക്കം കുറിക്കുകയാണ്. 9 എപ്പിസോഡുകളാണ് സീരീസിനുള്ളത്. മറ്റു പ്രശസ്ത സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരും ഇതിന്റെ ഭാഗമാണ്. നടന്‍ അരവിന്ദ് സ്വാമിയും സിദ്ധാര്‍ഥും ഇതില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് നടന്‍ സൂര്യയും വെബ് സീരീസില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഫഹദ് ഫാസിലും വെബ് സീരീസിലേക്ക് ചുവടുവെയ്ക്കുകയാണ്. 180 ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് ഈ ഭാഗം സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിനു ശേഷമാകും സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്.
 

Latest News