പ്രസവത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു, കോവിഡ് കിടക്കയില്‍നിന്ന് മനോജും അവരോട് ചേര്‍ന്നു

അല്‍ ഹസ- കോവിഡ് ചികിത്സയിലായിരുന്ന മാഹി വെള്ളച്ചാലില്‍ മഹിജ നിവാസില്‍ മനോജ് കുമാര്‍(51) അല്‍ മൂസ ഹോസ്പിറ്റലില്‍ മരണപ്പെട്ടു.
ന്യൂമോണിയയും ബാധിച്ചിരുന്ന മനോജിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനവും രണ്ടു ദിവസം മുമ്പ് തടസ്സപ്പെട്ടിരുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമായിരുന്നെങ്കിലും രക്ഷിക്കാനായില്ല.
ഏതാനും നാള്‍ മുമ്പു രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തെ തുടര്‍ന്നുഭാര്യ ഷിജിയുടെയും കുട്ടിയുടെയും മരണം മനോജിനെ മാനസികമായി തളര്‍ത്തിയിരുന്നു. മൂത്ത മകള്‍: അരുണിമ.
മനോജ് അല്‍ഹസയിലെത്തിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി .

 

Latest News