Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലാത്തത് ഷാര്‍ജയില്‍ മാത്രം

ദുബായ്- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലാത്തത് ഷാര്‍ജയില്‍ മാത്രമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന ഒഴിവാക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ക്കായി തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അവര്‍ അറിയിച്ചിരുന്നു.
യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിന് മുമ്പ് അംഗീകൃത ലബോറട്ടറിയില്‍നിന്ന് കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിര്‍ബന്ധമാണ്.  
അതേസമയം, കുട്ടികള്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ ദുബായ്, അബുദാബി എമിറേറ്റ് അധികൃതരില്‍നിന്ന് സ്ഥിരീകരണം ലഭിക്കുന്നതിന് തങ്ങള്‍ കാത്തിരിക്കുകയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി പി.ജി പ്രഗീഷ് പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി. ഈ വിഷയത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ തങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News