മസ്‌കത്ത്- കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു. മുഴപ്പിലങ്ങാട്ടെ തൈവളപ്പില്‍ പ്രമോദാണ്(39) മരിച്ചത്. കോവിഡ് ബാധിച്ച് ചികത്സയിലായിരുന്ന ഇദ്ദേഹം രാവിലെയാണ് മരിച്ചത്.
വാഹന വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. പരേതനായ വാസുവിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ അനിത. മക്കള്‍: അദൈ്വത്, ആദിത്യ. സഹോദരങ്ങള്‍ പ്രകാശന്‍, മനോഹരന്‍. സംസ്‌കാരം ഒമാനില്‍ നടക്കും.