കുവൈത്ത് സിറ്റി- ലോക്ഡൗണ്‍ കാലത്ത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി കുവൈത്ത് താമസകാര്യ വിഭാഗം അറിയിച്ചു. ഇവര്‍ക്കു നല്‍കിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വിസ റദ്ദാകാന്‍ കാരണം.
ഇനി പുതിയ വിസയില്‍ മാത്രമേ ഇവര്‍ക്ക് രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.
വിസ പുതുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് സാവകാശം നല്‍കിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേര്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.