ദുബായ്- കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മുദ്രയുമായി ദുബായ്. ഹോട്ടലുകളടക്കമുള്ള വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉറപ്പാക്കാന്‍ ഇതു സഹായകമാകും.
ശുചിത്വം, അണുനശീകരണം, മറ്റു മുന്‍കരുതലുകള്‍ തുടങ്ങിയവയില്‍ ദുരന്തനിവാരണ സമിതിയുടെ രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണു ദുബായ് അഷ്വേര്‍ഡ് സ്റ്റാംപ് എന്ന പ്രത്യേക മുദ്ര ലഭിക്കുക. ഇതു സന്ദര്‍ശകര്‍ക്ക് കാണാനാകും വിധം സ്ഥാപനങ്ങളില്‍ പതിക്കും. 15 ദിവസമാണ് സ്റ്റാംപിന്റെ കാലാവധി. വീണ്ടും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. മാളുകള്‍, ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇതിനകം പരിശോധന നടത്തിയ 1,000ല്‍ ഏറെ സ്ഥാപനങ്ങള്‍ നിലവാരം ഉറപ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.