കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ച് യു.എ.ഇ

അബുദാബി-കോവിഡിനെതിരായ പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്നും  നിര്‍ദ്ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്നും യു.എ.ഇ അധികൃതര്‍ ആവശ്യപ്പെട്ടു. യു.എ.ഇയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്ന വേളയില്‍ സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ചുമത്തുന്നത്.

ഇന്ന് യു.എ.ഇയില്‍ 352 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 49,621 ആയി. കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ആകെ മരണസംഖ്യ–340. പുതുതായി 271 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും ഇതോടെ രോഗബാധിതരുടെ എണ്ണം 57193 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 

Latest News