മനാമ- ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 418 പേര്‍ക്ക്. ഇതില്‍ 201 പേരും വിദേശ തൊഴിലാളികളാണ്. 607 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. 32,372 പേര്‍ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. രണ്ടു മരണങ്ങളുമുണ്ടായി. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. ജൂലൈ 19ന് പേരെ 8,417 കോവിഡ് പരിശോധനക്ക് വിധേയരാക്കി. 3,924 പേരാണ് നിലവില്‍ വൈറസ് ബാധിച്ചു ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ ഗുരുതരാസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.