Sorry, you need to enable JavaScript to visit this website.

പുതിയ നികുതികള്‍ വേണ്ട; ജി.സി.സി രാഷ്ട്രങ്ങളോട് ഐ.എം.എഫ്

ദുബായ്- കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തിക ബാദ്ധ്യതകളില്‍നിന്ന് കരകയറാന്‍ പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ജി.സി.സി രാഷ്ട്രങ്ങളോട് അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്).

പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള സമയം ഇതല്ലെന്നും വെല്ലുവിളികളെ നേരിടാനുള്ള അവസരമാണ് ഇതെന്നും ഐ.എം.എഫ് മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിഹാദ് അസൗര്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പതിയെ കരകയറി വരുന്ന രാഷ്ട്രങ്ങള്‍ക്ക് പുതിയ നികുതികള്‍ നല്ലതല്ല. അത് അധികസമ്മര്‍ദ്ദം ഉണ്ടാക്കുകയേ ഉള്ളൂ. ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് വേണ്ടത്. സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കണം-  ഇതുമായി ബന്ധപ്പെട്ട വെബിനാറില്‍ അസൗര്‍ പറഞ്ഞു.

എണ്ണ വരുമാനത്തിലെ ഇടിവ് ജി.സി.സി രാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ ഐ.എം.എഫ് പ്രവചിച്ചിരുന്നു.

 

Latest News