മനാമ- ടൂബ്ലിയിലെ റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ ബഹ്റൈനികളും എട്ടു പേര്‍ ഏഷ്യക്കാരുമാണ്. പിസ്സ തയാറാക്കുന്ന ഓവന്‍ റിപ്പയര്‍ ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സിവില്‍ ഡിഫന്‍സ് വിഭാഗവും ആംബുലന്‍സുകളും സംഭവ സ്ഥലത്ത് കുതിച്ചെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.