തൊടുപുഴ- ഇടുക്കിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. ഇന്നലെ രാത്രി കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഗൂഡല്ലൂരിൽനിന്ന് ഭാര്യക്കും മരുമകൾക്കുമൊപ്പം കേരളത്തിൽ എത്തിയതായിരുന്നു. ഗർഭിണിയായ മരുമകൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദ്രോഗിയാണ് മരിച്ച തങ്കരാജ്.






