ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ ദിവസം 40,425 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഒരു ദിവസം 40,000 ലേറെ രോഗബാധ.
കോവിഡ് രോഗമുക്തി ഏഴ് ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരം. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 11,18,043 ആയാണ് വര്‍ധിച്ചത്.
രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 7,00,086 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,664 പേരാണ് രോഗമുക്തി നേടിയത്. പുതുതായി 681 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 27,497 ആയതായും നിലവില്‍ 3,90,459 ആണ് ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.






