Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം ജില്ലയിൽ 25 പേർക്ക് കൂടി കോവിഡ് ബാധ

മലപ്പുറം- ജില്ലയിൽ 25 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ അഞ്ച് പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 651 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 
ജൂലൈ മൂന്നിന് രോഗബാധിതയായ എടപ്പാൾ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (10), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ചോക്കാട് സ്വദേശിയുമായി ബന്ധമുണ്ടായ ചോക്കാട് സ്വദേശി (21), ജൂലൈ അഞ്ചിന് പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (55), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച കമ്പളക്കല്ല് സ്വദേശിനിയുടെ സഹോദരന്റെ മക്കളായ ഒമ്പത് വയസ്സുകാരൻ, അഞ്ച് വയസ്സുകാരൻ എന്നിവർക്കും, ഉറവിടമറിയാതെ രോഗബാധിതരായ മഞ്ചേരി തുറക്കലിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മഞ്ചേരി സ്വദേശി (25), മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ നിലമ്പൂർ സ്വദേശിനി (32), മഞ്ചേരിയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ മഞ്ചേരി സ്വദേശി (29), നിലമ്പൂർ സ്വദേശി (30), പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശിയായ മത്സ്യ വിൽപനക്കാരൻ (57) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷം മഞ്ചേരി പയ്യനാട് സ്വദേശിയായ ലോറി ഡ്രൈവർ (33)ക്ക് രോഗബാധ സ്ഥിരീകരിച്ചു.


ജിദ്ദയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (35), ജിദ്ദയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (40), ജിദ്ദയിൽ നിന്നെത്തിയ ഏലംകുളം സ്വദേശിനി (20), ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (38), ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിനി (31), ദോഹയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (28), മദീനയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (24), ദമാമിൽ നിന്നെത്തിയ വഴിക്കടവ് സ്വദേശി (48), റിയാദിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (രണ്ട് വയസ്സ്), റിയാദിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (22), റാസൽഖൈമയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (36), റിയാദിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിനി (32), ജിദ്ദയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (32), ഷാർജയിൽ നിന്നെത്തിയ ആലങ്കോട് കോക്കൂർ സ്വദേശി (32) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ രോഗബാധിതരായി 582 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1132 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു.


40,930 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 702 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 361 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 60 പേരും കരിപ്പൂർ ഹജ് ഹൗസിൽ 240 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 37 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 38,568 പേർ വീടുകളിലും 1660 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 15,977 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 13,729 പേരുടെ ഫലം ലഭിച്ചു. 12,769 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2248 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

Latest News