കണ്ണൂർ - ജില്ലയിൽ 13 പേർക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇവരിൽ ഒരാൾ വിദേശത്തു നിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 22 പേർ ഇന്നലെ രോഗമുക്തരായി.
കരിപ്പൂർ വിമാനത്താവളം വഴി ജൂലൈ ഏഴിന് റിയാദിൽ നിന്ന് എക്സ്വൈ 345 വിമാനത്തിലെത്തിയ എരമം കുറ്റൂർ സ്വദേശി 29 കാരനാണ് വിദേശത്ത് നിന്നെത്തിയത്.
ജൂലൈ ഒൻപതിന് മഹാരാഷ്ട്രയിൽ നിന്ന് നേത്രാവതി എക്സ്പ്രസിലെത്തിയ ചെമ്പിലോട് സ്വദേശി 43 കാരൻ, 13 ന് കണ്ണൂർ വിമാനത്താവളം വഴി തെലങ്കാനയിൽ നിന്നെത്തിയ മൊകേരി സ്വദേശികളായ 51 കാരൻ, 15 കാരി, 19 കാരി, 13 കാരൻ, പാട്യം സ്വദേശി 40 കാരൻ (നിലവിൽ താമസം മൊകേരിയിൽ), കർണാടക സ്വദേശി 50 കാരൻ (നിലവിൽ താമസം മൊകേരിയിൽ), ബംഗളൂരുവിൽ നിന്ന് 14 ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 33 കാരൻ, പാനൂർ സ്വദേശി ഒൻപത് വയസ്സുകാരി, 15 ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 42 കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
കുന്നോത്തുപറമ്പ് സ്വദേശി ഒരു വയസ്സുകാരൻ, ചാലക്കുടി സ്വദേശിയായ ഡി.എസ്.സി ഉദ്യോഗസ്ഥൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 879 ആയി.
ഇതിൽ 533 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 61 കാരൻ, തലശ്ശേരി സ്വദേശി 43 കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ 36 കാരൻ, ജില്ലാ ആയുർവേദ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന മട്ടന്നൂർ സ്വദേശി 29 കാരി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 37 കാരൻ, അഞ്ചരക്കണ്ടി സ്വദേശി 38 കാരൻ, ചൊക്ലി സ്വദേശി 18 കാരൻ, ചെമ്പിലോട് സ്വദേശി 29 കാരി, മുണ്ടേരി സ്വദേശി 48 കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ 31 കാരൻ, 28 കാരൻ, ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടന്നൂർ സ്വദേശി 35 കാരൻ, ആർമി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഒൻപത് ഡി.എസ്.സി ഉദ്യോഗസ്ഥർ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 60 കാരി എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
കോവിഡ്19 മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19,064 പേരാണ്. ഇവരിൽ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 206 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 96 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 42 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 16 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ ഒൻപത് പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 56 പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ രണ്ടു പേരും വീടുകളിൽ 18,637 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ നിന്ന് ഇതുവരെ 21,678 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 20,677 എണ്ണത്തിന്റെ ഫലം വന്നു. 1001 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.