വന്ദേഭാരത് - നാലാം ഘട്ടം കൂടുതല്‍ വിമാനങ്ങള്‍; ടിക്കറ്റുകള്‍ ഓഫീസുകള്‍ വഴി നേരിട്ട്

റിയാദ്- വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നാളെ (21.07.20) മുതല്‍ ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

https://www.malayalamnewsdaily.com/sites/default/files/2020/07/19/111.jpg

https://www.malayalamnewsdaily.com/sites/default/files/2020/07/19/2.jpg
21ന് ദമാം - കോഴിക്കോട്, ദമാം- കൊച്ചി, 22ന് ദമാം- തിരുവനന്തപുരം, ദമാം- കണ്ണൂര്‍, 23ന് ദമാം- കൊച്ചി, 24ന് ദമാം- കോഴിക്കോട്, 27ന് ദമാം- കൊച്ചി, ദമാം- കോഴിക്കോട്, 28ന് ദമാം - കണ്ണൂര്‍ സെക്ടറുകളില്‍ ഇന്‍ഡിഗോയും 24ന് റിയാദ്- കോഴിക്കോട്, ജിദ്ദ- കോഴിക്കോട്, 25ന് റിയാദ് - കോഴിക്കോട്, ജിദ്ദ - കോഴിക്കോട്, 26ന് ദമാം- കോഴിക്കോട്, റിയാദ് - കോഴിക്കോട്, 27ന് ദമാം- കോഴിക്കോട്, ദമാം- കൊച്ചി, 28ന് ദമാം- കൊച്ചി, ദമാം- തിരുവനന്തപുരം, 29ന് ദമാം- തിരുവനന്തപുരം, ദമാം- കൊച്ചി, 30ന് ദമാം- കോഴിക്കോട്, ദമാം- തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്ക് ഗോ എയറും സര്‍വീസ് നടത്തും.

Latest News